Legends reserve ultimate praise for Sanju Samson |
സൗത്താഫ്രിക്കയ്‌ക്കെതിരേ ലഖ്‌നൗവില്‍ നടന്ന ആദ്യ ഏകദിനത്തില്‍ സഞ്ജു സാംസണിന്റെ വീരോചിത ഇന്നിങ്‌സിനെ വാഴ്ത്തുകയാണ് മുന്‍ ഇതിഹാസങ്ങളും ആരാധകരും. കഴിഞ്ഞ ദിവസം നടന്ന ത്രില്ലിങ് മല്‍സരത്തില്‍ ഇന്ത്യ ഒമ്പതു റണ്‍സിനു പൊരുതിവീണപ്പോള്‍ പുറത്താവാതെ 86 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ആറാം നമ്പറില്‍ ഇറങ്ങിയായിരുന്നു താരത്തിന്റെ ഉജ്ജ്വല ഇന്നിങ്‌സ്.